സൗത്ത് ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികയാണ് സാമന്ത. തെന്നിന്ത്യയിൽ നിന്നും ബോളിവുഡും കടന്ന് ഹോളിവുഡിൽ അടക്കം സാന്നിധ്യം അറിയിക്കാനുള്ള ഒരുക്കത്തിലാണ് സാമന്ത. ഇതിനിടയിൽ താരത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ശാകുന്തളം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.ഈ അവസരത്തിൽ സാമന്തയ്ക്കെതിരെ ഗുരുതരമായ വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവും സംവിധായകനുമായ ചിട്ടിബാബു. സാമന്തയുടെ സിനിമാ ജീവിതം അവസാനിച്ചെന്നാണ് ചിട്ടിബാബു ഒരു അഭിമുഖത്തിൽ പറഞ്ഞത്.അഭിമുഖത്തിൽ സാമന്തയ്ക്കെതിരെ കടുത്ത വിമർശനങ്ങളാണ് ചിട്ടിബാബു നടത്തിയത്.

ALSO READ: പത്ത് വർഷത്തോളം പ്രണയത്തിൽ ആയിരുന്നിട്ടും, തൃഷയെ കല്ല്യാണം കഴിക്കാതിരുന്നതിന് കാരണം ഉണ്ട്: റാണ ദഗ്ഗുബട്ടി

സിനിമയുടെ പ്രമോഷനു വേണ്ടി സാമന്ത വിലകുറഞ്ഞ തന്ത്രങ്ങളാണ് പയറ്റുന്നതെന്നും അദ്ദേഹം ആരോപിച്ചു. വിവാഹമോചനത്തിനു ശേഷം സാമന്ത പുഷ്പയിൽ ഐറ്റം സോങ് ചെയ്തത് ജീവിക്കാനുള്ള മാർഗത്തിനു വേണ്ടിയാണ്. സ്റ്റാർ നായിക എന്ന പദവി നഷ്ടപ്പെട്ടതോടെ മുന്നിൽ വരുന്ന അവസരങ്ങളെല്ലാം അവർ സ്വീകരിക്കുകയാണ്. നായികയായുള്ള സാമന്തയുടെ കരിയർ അവസാനിച്ചു. ഇനി താരപദവിയിലേക്ക് തിരിച്ചെത്താൻ അവർക്ക് കഴിയില്ല. ഇനി ലഭിക്കുന്ന അവസരങ്ങൾ സ്വീകരിച്ച് അവർക്ക് മുന്നോട്ടു പോകാം. ചിട്ടിബാബു പറഞ്ഞതായി സിയാസറ്റ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. യശോദ സിനിമയുടെ പ്രമോഷനിടയിൽ അവർ കരഞ്ഞ് ശ്രദ്ധ നേടൻ ശ്രമിച്ചു. ശാകുന്തളത്തിന്റെ പ്രമോഷനും ഇതു തന്നെയാണ് അവർ ചെയ്തത്. മരിക്കുന്നതിന് മുമ്പ് ഈ വേഷം ചെയ്യാൻ പദ്ധതിയിട്ടിരുന്നതായും തൊണ്ടയിൽ നിന്ന് ശബ്ദം പുറത്തെടുക്കാൻ കഴിയാത്തതിനാൽ തനിക്ക് സംസാരിക്കാൻ കഴിയുന്നില്ലെന്നും പറഞ്ഞ് അവർ സഹതാപം നേടാൻ ശ്രമിക്കുന്നുവെന്നാണ് ചിട്ടിബാബു പറഞ്ഞത്.

ALSO READ: ഞങ്ങൾക്കിടയിൽ പല കാര്യങ്ങളിലും അഭിപ്രായ ഭിന്നതകൾ ഉണ്ട്; പൃഥ്വിയ്ക്ക് തന്നെക്കാൾ അറിവും അനുഭവവും കുറവാണ്: സുപ്രിയ പൃഥ്വിരാജ്

എല്ലാ സമയത്തും സെന്റിമെന്റ്സ് കൊണ്ട് ഫലം കാണില്ല. സിനിമയും കഥാപാത്രവും നല്ലതാണെങ്കിൽ ജനങ്ങൾ കാണും. സാമന്ത ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് വിലകുറഞ്ഞതും ഭ്രാന്തവുമായ പ്രവർത്തികളാണ്. ശാകുന്തളത്തിൽ സാമന്ത പ്രധാന വേഷത്തിൽ എത്തുന്നത് അറിഞ്ഞപ്പോൾ താൻ ആശ്ചര്യപ്പെട്ടു. സാമന്തയുടെ പ്രവർത്തി കൃത്രിമമാണെന്നും കഥാപാത്രത്തിനു വേണ്ടി നടീനടന്മാർ നടത്തുന്ന തയ്യാറെടുപ്പുകളെ അവർ വലുതാക്കി പറയുകാണ് ചെയ്തത്. യശോദയുടെ പ്രമോഷനും അവർ ഇതുതന്നെയാണ് ചെയ്തത്. ഇതിന്റെയൊന്നും ആവശ്യമില്ല. അതുകൊണ്ട് സഹതാപമല്ല, വിമർശനമാണ് നേരിടുക. അവരുടെ എല്ലാ പ്രശ്നങ്ങളും പുറത്തു പറയേണ്ട യാതൊരു കാര്യവുമില്ല. അത് ശരിയല്ല. കഠിനാധ്വാനം ചെയ്യുക എന്നത് നിങ്ങളുടെ ജോലിയുടെ ഭാഗമാണ്. കഠിനാധ്വാനം ചെയ്ത നിരവധി പേരെ നമ്മൾ കണ്ടിട്ടുണ്ട്. അത് നടീനടന്മാരുടെ ത്യാഗമല്ല കടമയാണെന്നും ചിട്ടിബാബു. കരിയറിൽ ഉയരങ്ങളിലെത്തിയ നടിയാണ് സാമന്ത. പക്ഷേ സെന്റിമെൻസ് കൊണ്ട് ജനങ്ങൾ സിനിമ കാണില്ല, ഉള്ളടക്കമാണ് പ്രധാനമെന്നും ചിട്ടിബാബു പറഞ്ഞു.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *