ഹോളിവുഡ് സിനിമ ബാർബി പുറത്തിറങ്ങുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ. ഗ്രേറ്റ ഗെർഗ്വിഗ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . ഇപ്പോഴിതാ എ.ഡി.എച്ച്.ഡി.(Attention Deficit Hyperactivity Disorder) എന്ന അവസ്ഥ തനിക്ക് സ്ഥിരീകരിച്ചിരുന്നതിനെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ഗ്രേറ്റ.പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്ന മാനസികാരോഗ്യ പ്രശ്നമാണിത്. ഗാർഡിയന് നൽകിയ അഭിമുഖത്തിലാണ് ഗ്രേറ്റ എ.ഡി.എച്ച്.ഡി ആണെന്ന് തിരിച്ചറിഞ്ഞതിനെക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്.
Read: കുഞ്ചാക്കോ ബോബൻ ചിത്രം ‘പദ്മിനി’യിലെ രണ്ടാമത്തെ ഗാനമായ ‘ആൽമര കാക്ക’ പുറത്തിറങ്ങി.
വളരെയധികം ഊർജസ്വലയായ പെൺകുട്ടിയായിരുന്നു താൻ എന്നും ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രശ്നം നേരിട്ടിരുന്നുവെന്നും അവർ പറയുന്നു.സ്കൂൾ കാലത്ത് അമിതമായ ചുറുചുറുക്കും ശ്രദ്ധക്കുറവും ഉള്ള കുട്ടിയായിരുന്നു താൻ. മുതിർന്നപ്പോഴാണ് എ.ഡി.എച്ച്.ഡി ആണെന്ന് തിരിച്ചറിയുന്നത്. കുട്ടിയായിരുന്നപ്പോൾ എന്നെ എല്ലാ പരിപാടികളിലും പങ്കെടുപ്പിക്കണം എന്നാണ് അമ്മ പറയുക. അത്രയ്ക്കധികം ഉത്സാഹമായിരുന്നു താൻ കാണിച്ചിരുന്നത്. എല്ലാ കാര്യങ്ങളിലും അമിത താൽപര്യമായിരുന്നു.
വളരെ വികാരഭരിതയുമായിരുന്നു- ഗ്രേറ്റ പറയുന്നു.എ.ഡി.എച്ച്.ഡി ചെറിയ ഒരു രോഗാവസ്ഥയാണ്. എ.ഡി.എച്ച്.ഡി (ശ്രദ്ധക്കുറവ്, അമിത ചുറുചുറുക്ക്) ADHD (Attention deficit hyperactivity disorder) എന്നാണ് പൊതുവെ വിശേഷിപ്പിക്കുന്നത്. ശ്രദ്ധക്കുറവ്, അമിത ചുറുചുറുക്ക്, എടുത്ത് ചാട്ടം എന്നിവ തന്നെയാണ് പ്രധാനമായ ലക്ഷണങ്ങൾ. Minimal Brain Dysfunction (തലച്ചോറിന്റെ നേരിയ പ്രവർത്തനക്കുറവ്), Hyper Kinetic Syndron (ഹൈപ്പർ കൈനറ്റിക് സിൻഡ്രോം) എന്നീ പേരുകളിലും ഈ അവസ്ഥ അറിയപ്പെടുന്നുണ്ട്.
കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക