സിജു വിൽസൺ നായകനായി എത്തുന്ന ഏറ്റുവും പുതിയ ചിത്രം ‘പഞ്ചവത്സര പദ്ധതി’യുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ‘കലമ്പാസുരൻ ഒരു മിത്തല്ല’ എന്ന് കുറിച്ച് കൊണ്ടുള്ള പോസ്റ്റർ ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. നിലവിലെ ‘മിത്ത് വിവാദ’വുമായി ബന്ധപ്പെടുത്തിയാണ് പലരും കമന്റ് ചെയ്യുന്നത്. പി.ജി. പ്രേംലാൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന് ശേഷം സിജു വിത്സൻ നായകനാകുന്ന ചിത്രമാണ് പഞ്ചവത്സര പദ്ധതി.

Read: ‘പദ്‍മിനി’ ഇനി ഒ.ടി.ടിയിലേക്ക്; സ്‍ട്രീമിംഗ് എന്നുമുതൽ?

കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കെ.ജി. അനിൽകുമാർ ആണ് ചിത്രം നിർമിക്കുന്നത്. ‘തൊണ്ടിമുതലും ദൃക്സാക്ഷി’യും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂർ ആണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. പുതുമുഖം കൃഷ്ണേന്ദു എ. മേനോൻ ആണ് ചിത്രത്തിലെ നായിക. പി.പി. കുഞ്ഞികൃഷ്ണൻ, നിഷ സാരംഗ് , ഹരീഷ് പേങ്ങൻ,സിബി തോമസ്, ജോളി ചിറയത്ത്, ലാലി മരക്കാർ തുടങ്ങിയ വരും മറ്റു പ്രമുഖ താരങ്ങളും വേഷമിടുന്നു.

Read: ‘ജേര്‍ണി ഓഫ് ലവ് 18 പ്ലസ്’ ലൈഫ്‍ടൈം കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്; തീയേറ്ററിൽ വിജയമോ?

ഛായാഗ്രഹണം ആൽബി, സംഗീതം-ഷാൻ റഹ്മാൻ, ഗാനരചന റഫീഖ് അഹമ്മദ്, എഡിറ്റിങ് കിരൺ ദാസ്. എഡിറ്റർ കിരൺ ദാസ്, സംഗീതം ഷാൻ റഹ്മാൻ, ഗാനരചന റഫീഖ് അഹമ്മദ്, പ്രൊഡക്‌ഷൻ കൺട്രോളർ ബിനു പി.കെ.,കല ത്യാഗു തവന്നൂർ,മേക്കപ്പ് രഞ്ജിത് മണലിപ്പറമ്പിൽ, വസ്ത്രാലങ്കാരം വീണ സ്യാമന്തക്, സ്റ്റിൽസ് ജെസ്റ്റിൻ ജെയിംസ്, പോസ്റ്റർ ഡിസൈൻ ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രജലീഷ്, ആക്‌ഷൻ മാഫിയ ശശി. പിആർഒ എ.എസ്. ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന ചരിത്ര നായകൻ ആയിട്ടായിരുന്നു സിജു വില്‍സണ്‍ ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചിത്രത്തില്‍ അഭിനയിച്ചത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലാനായിരുന്നു നിര്‍മാണം. വിനയന്‍ ആണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത്.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

You missed