മലയാളത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ‘ബസൂക്ക’ എന്ന ചിത്രത്തിലെ തന്റെ ഭാഗം പൂര്‍ത്തിയാക്കി മമ്മൂട്ടി. ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ സംവിധാനം. ഡിനോ ഡെന്നിസിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ക്രൈം ഡ്രാമ ജോണറില്‍ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Read: ‘കലമ്പാസുരൻ ഒരു മിത്തല്ല’; സിജു വിൽസൻ്റെ ‘പഞ്ചവത്സര പദ്ധതി’യുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു.

നൂതനമായ ഒരു പ്രമേയമായ ചിത്രത്തില്‍ നിരവധി ഗെറ്റപ്പുകളിലൂടെയാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ തരത്തിലുള്ള ഹൈടെക്ക് സാങ്കേതിക വിദ്യകളോടെയാണ് ‘ബസൂക്ക’യുടെ അവതരണം എന്നും റിപ്പോര്‍ട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട് നിമേഷ് രവി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ‘ബസൂക്ക’യ്‍ക്ക്. ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Read: ‘പദ്‍മിനി’ ഇനി ഒ.ടി.ടിയിലേക്ക്; സ്‍ട്രീമിംഗ് എന്നുമുതൽ?

‘ബസൂക്ക’ സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്‍ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവര്‍ ചേർന്നാണ് നിര്‍മിക്കുന്നത്. മലയാളത്തിൽ എക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് മമ്മൂട്ടിയെ നായകനാക്കി ‘ബസൂക്ക’ സംവിധാനം ചെയ്യുന്ന ഡീനോ ഡെന്നിസ്. സഹനിർമാതാവ് സഹിൽ ശർമ്മ ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ സൂരജ് കുമാർ,മമ്മൂട്ടി സാറിനൊപ്പം പ്രവർത്തിക്കുക എന്ന തന്റെ സ്വപ്‍നത്തിന്റെ പരിസമാപ്‍തിയാണ് ‘ബസൂക്ക’ എന്നാണ് ഡിനോ ഡെന്നിസ് പ്രതികരിച്ചത്. എനിക്ക് അതിനുള്ള അവസരം നൽകിയത് ചിത്രത്തിന്റെ തിരക്കഥയാണ്.

Read: ‘ജേര്‍ണി ഓഫ് ലവ് 18 പ്ലസ്’ ലൈഫ്‍ടൈം കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്; തീയേറ്ററിൽ വിജയമോ?

അദ്ദേഹത്തെപോലെ അനുഭവപരിചയവുമുള്ള ഒരു നടനെ സംവിധാനം ചെയ്യുക എന്നത് ജീവിതത്തിലെ ഭാഗ്യമായതിനാൽ ഞാൻ ത്രില്ലിലാണ്. കഥകൾ പറയാനുള്ള ഞങ്ങളുടെ ആഗ്രഹം ഭാഷയും ജോണറുകളും താണ്ടി വർഷങ്ങളായി ഞങ്ങൾ മുന്നോട്ട് പോകുമ്പോൾ ആദ്യമായി ലെജൻഡ് മമ്മൂട്ടിയോടൊപ്പം വർക്ക് ചെയ്യുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല എന്നായിരുന്നു സരിഗമ വൈസ് പ്രസിഡന്റ് സിദ്ധാർത്ഥ് ആനന്ദ് കുമാറിന്റെ വാക്കുകൾ.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

You missed