Breaking
Tue. Dec 23rd, 2025

വില്ലൻ വേഷത്തിൽ മെഗാസ്റ്റാര്‍ മമ്മൂട്ടി, നായകൻ അര്‍ജുന്‍ അശോകന്‍; പുതിയ ചിത്രത്തിൻ്റെ റിപ്പോർട്ടുകൾ പുറത്ത്.

മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നീണ്ട ഇടവേളയ്ക്ക് ശേഷം വില്ലന്‍ വേഷത്തിലെത്തുന്നു. അര്‍ജുന്‍ അശോകന്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ സിനിമയിലാകും മമ്മൂട്ടി പ്രതിനായകന്‍റെ വേഷമണിയുന്നത്. ഷെയ്നും രേവതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹൊറര്‍ ത്രില്ലര്‍ ഭൂതകാലം സംവിധാനം ചെയ്ത രാഹുല്‍ സദാശിവനാണ് ഈ സിനിമയൊരുക്കുന്നത്. ചിത്രത്തിനായി 30 ദിവസത്തേ ഡേറ്റാണ് മമ്മൂട്ടി നൽ‍‍‍കിയിരിക്കുന്നതെന്നാണ് വിവരം.

Read: അതിരടിയായി രജനി : ജയിലര്‍ റിവ്യൂ

അര്‍‍‍‍‍ജുന്‍ അശോകന്‍ 60 ദിവസത്തെ ഡേറ്റ് ആണ് സിനിമയ്ക്കായി നൽകിയിരിക്കുന്നത്ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഉണ്ടയില്‍ മമ്മൂട്ടിക്കൊപ്പം അര്‍ജുന്‍ അഭിനയിച്ചിരുന്നു. റെഡ് റെയ്ൻ എന്ന സയൻസ് ഫിക്‌ഷൻ ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ രാഹുലിന്റെ ഈ ചിത്രവും ഒരു ഹൊറർ ത്രില്ലറാണെന്നാണ് വിവരം.തമിഴില്‍ സൂപ്പര്‍ ഹിറ്റായ ‘വിക്രം വേദ’ ഒരുക്കിയ നിർമാതാക്കളായ വൈ നോട്ട് സ്റ്റുഡിയോസ് ആദ്യമായി നിർമിക്കുന്ന മലയാള സിനിമയാണിത്.

Read: തല അജിത്തിനൊപ്പം തമ്മന്നയും,തൃഷയും; പുതിയ ചിത്രത്തിൻ്റെ റിപ്പോർട്ടുകൾ പുറത്ത്

ഓഗസ്റ്റ് 15-ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. സിനിമയുടെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വരിക്കാശ്ശേരിമന സിനിമയുടെ ഒരു പ്രധാന ലൊക്കേഷനാകും.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *