കളക്ഷനില്‍ റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് സൂപ്പർ സ്റ്റാർ രജനികാന്ത് ചിത്രം ‘ജയിലര്‍’. ആഗോളവിപണിയില്‍ രജനികാന്തിന്റെ ‘ജയിലര്‍’ 400 കോടി ക്ലബ്ബില്‍ എത്തിയിരിക്കുകയാണ്. ട്രേഡ് അനലിസ്റ്റുകസലുടെ ട്വീറ്റ് ആണ് വൈറലാകുന്നത്.
ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത ചിത്രം ആറാം നാള്‍ മാത്രം ചിത്രം 64 കോടി രൂപ നേടിയിട്ടുണ്ട്. ജയിലര്‍ തമിഴ്‌നാട്ടില്‍ നിന്നും മാത്രമായി ആകെ 150 കോടിയാണ് നേടിയിരിക്കുന്നത്. മൊത്തം കളക്ഷന്‍ 416.19 കോടി രൂപയാണ് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. മലയാളത്തിന്റെ മോഹന്‍ലാലും കന്നഡ സൂപ്പര്‍സ്റ്റാര്‍ ശിവ രാജ്കുമാറും ഹിന്ദി താരം ജാക്കി ഷ്രോഫും കാമിയോ റോളുകളിലെത്തിയത് അതാത് പ്രദേശങ്ങളില്‍ തിയേറ്ററുകളില്‍ കൂടുതല്‍ പ്രേക്ഷകരെ എത്തിക്കുന്നുണ്ട്. അതേസമയം, ജയിലറിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.ജയിലര്‍ 2 എടുക്കാനുള്ള പ്ലാന്‍ മനസിലുണ്ടെന്ന് സംവിധായകന്‍ നെല്‍സണ്‍ പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
Read: അതിരടിയായി രജനി : ജയിലര്‍ റിവ്യൂ
വിജയ്, രജനികാന്ത് എന്നിവര്‍ ഒന്നിക്കുന്ന ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹവുമുണ്ട് എന്ന നെല്‍സണ്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.സിനിമ തിയേറ്ററുകളില്‍ എത്തിയത് മുതല്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച മാത്യു, ശിവരാജ് കുമാറിന്റെ നരസിംഹ എന്നീ കഥാപാത്രങ്ങള്‍ എങ്ങനെ രജനിയുടെ സുഹൃത്തക്കായി എന്ന ചര്‍ച്ച ഉയര്‍ന്നിരുന്നു. ഇവര്‍ സുഹൃത്തുക്കളായി പശ്ചാത്തലം വ്യക്തമാക്കുന്ന സിനിമ വേണമെന്ന ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.
കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക