പൊറാട്ട് നാടകത്തെ ആസ്പദമാക്കി നടൻ ചെമ്പൻ വിനോദ് നിർമിച്ച് സഹോദരൻ ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന അഞ്ചക്കള്ളകോക്കാൻ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ചെമ്പൻ വിനോദിന്റെ ചെമ്പോസ്കി മോഷൻ പിക്ചേഴ്സാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നത്.

ALSO READ: തീയേറ്റർ റിലീസിന് ഒരുങ്ങി മലയാള കുടുംബ ചിത്രം റാണി

ചെമ്പൻ വിനോദിനെ കൂടാതെ ലുക്മാനും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നു. പൊറാട്ട് എന്ന കലാരൂപത്തെ മുൻനിർത്തിയാണ് ചിത്രം അവതരിപ്പിക്കുന്നത്. സംവിധായകൻ ഉല്ലാസ് ചെമ്പനും വികിൽ വേണുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ചെമ്പൻ വിനോദ്, മണികണ്ഠൻ ആചാരി, മെറിൻ ഫിലിപ്പ്, മേഘാ തോമസ്, ശ്രീജിത്ത്‌ രവി, സെന്തിൽ കൃഷ്ണ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. എ ആൻഡ് എച് എസ് പ്രോഡക്ഷനാണ് ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ.

ALSO READ: ലിയോ ഓഡിയോ ലോഞ്ച് ക്യാന്‍സല്‍ ചെയ്ത് നിര്‍മ്മാതാക്കള്‍; ആരാധകര്‍ നിരാശയില്‍

ആർമോ ചായാഗ്രഹണം ഒരുക്കുന്നു. മണികണ്ഠൻ അയ്യപ്പയാണ് സംഗീത സംവിധാനം. എഡിറ്റിംഗ് രോഹിത് വി എസ് വാരിയത്ത്. ദിന്റെ സഹോദരനായ ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനേതാവായി ആണ് ഉല്ലാസ് സിനിമാ രംഗത്തെത്തുന്നത്. ജെല്ലിക്കെട്ട്,സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, സുലൈഖ മൻസിൽ എന്നീ സിനിമകൾക്ക് ശേഷം ചെമ്പോസ്കി മോഷൻ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രമാണ് അഞ്ചക്കള്ളകോക്കാൻ. ഷൂട്ടിംഗ് പൂർത്തിയായ ചിത്രം ഉടൻ തിയറ്ററുകളിലെത്തും.

കൂടുതൽ പോസ്റ്റുകൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Spread the love

Leave a Reply

Your email address will not be published. Required fields are marked *