Breaking
Mon. Oct 13th, 2025

ആരാധകരേ നിരാശരാക്കി ലിയോ അപ്ഡേറ്റ്: ഓഡിയോ ലോഞ്ചിന് പുറമേ ട്രെയ്‌ലര്‍ പ്രദര്‍ശനവും വേണ്ടെന്ന് വച്ചു

ദളപതി വിജയ് നായകനായ പുതിയചിത്രം ‘ലിയോ’യുടെ ഓഡിയോ റിലീസ് മാറ്റിയത് വിവാദമായിരുന്നു. ചെന്നൈ ജവാഹർലാൽ നെഹ്രു ഇൻഡോർ സ്റ്റേഡിയത്തിൽ നടത്താനിരുന്ന പരിപാടിയാണ് ഒരുക്കങ്ങൾ പാതിപിന്നിട്ടതിനുശേഷം മാറ്റിയത്. ഇപ്പോൾ ആരാധകരെ നിരാശരാക്കി ലിയോയുടെ ട്രെയ്ലറിന് പ്രത്യേക പ്രദർശനമില്ലെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ആരാധകർ വൻതോതിൽ തിയറ്ററുകളിലും മറ്റും തടിച്ചു കൂടുന്നതിനാൽ ട്രെയിലറിന്റെ പ്രത്യേക പ്രദർശനത്തിന് പോലീസ് അനുമതി നിഷേധിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ALSO READ: ‘ദുൽഖറിൻ്റെ പിറന്നാൽ മറന്നുപോയി’ ആളുകൾക്ക് ട്രോൾ ചെയ്യാം.തുറന്നു പറഞ്ഞ് മമ്മൂട്ടി

സെപ്റ്റംബർ 30ന് ചെന്നൈയിൽ വച്ച് നടക്കാനിരുന്ന ലിയോ ഓഡിയോ ലോഞ്ച് റദ്ദാക്കിയിരുന്നു. പരിപാടിയിൽ തിരക്ക് വർധിക്കുമെന്ന് പ്രതീക്ഷിച്ചായിരുന്നു പൊലീസ് അനുമതി നിഷേധിച്ചത്. രാഷ്ട്രീയപ്രവേശനത്തിനൊരുങ്ങുന്ന വിജയിനെ സമ്മർദത്തിലാക്കാനുള്ള ഡി.എം.കെ. സർക്കാരിന്റെ നടപടിയാണിതെന്നും ആരോപണം ഉയർന്നു. എന്നാൽ, പരിപാടിയുടെ പാസിനുവേണ്ടിയുള്ള തിരക്കും സുരക്ഷാപ്രശ്നങ്ങളും മൂലമാണ് പരിപാടി ഉപേക്ഷിച്ചതെന്ന് നിർമാതാവ് ജഗദീഷ് പളനിസാമി പ്രതികരിച്ചു. ലിയോയ്ക്ക് പുലർച്ചെ ഉള്ള ഫാൻസ് ഷോ കാണില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.

ALSO READ: Leo update: ആരാധകരെ ആവേശത്തിലാക്കി ലിയോ പുതിയ പോസ്റ്റർ പുറത്ത്; ട്രെയിലർ എന്ന്?

നവരാത്രിയോട് അനുബന്ധിച്ച് ഒക്ടോബർ 19-ന് ലിയോ പ്രദർശനത്തിനെത്തിക്കാനാണ് ഒരുങ്ങുന്നത്. വിജയിയെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. മാസ്റ്റർ ആയിരുന്നു ഈ കോമ്പോയിൽ ഇറങ്ങിയ ആദ്യ സിനിമ. സഞ്ജയ് ദത്ത്, അർജുൻ സർജ, തൃഷ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മൻസൂർ അലി ഖാൻ, ബാബു ആന്റണി, മിഷ്കിൻ, മാത്യു തോമസ്, തുടങ്ങിയവർ ആണ് പ്രധാന വേഷങ്ങളിൽ എത്തുക. അനിരുദ്ധ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ദൈർഘ്യം 2 മണിക്കൂറും 43 മിനിറ്റും ആണ്.

കൂടുതൽ പോസ്റ്റുകൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *