Breaking
Tue. Jun 2nd, 2026

ത്രില്ലർ മൂഡിൽ ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’ റിലീസായി…

ഷെബി ചൗഘട്ട് സംവിധാനം ചെയ്ത് ഷാജി കൈലാസ് ആനി ദമ്പതികളുടെ മകൻ റുഷിൻ ഷാജി കൈലാസ് നായകനായ ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’ റിലീസായി. ടൈറ്റിൽ റോളിൽ അബു സലിം എത്തുന്ന ചിത്രം കോമഡി ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ്.

ഒരു കോഫി ഷോപ്പ് കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ട് പോകുന്നത്. കോമഡിയിലൂടെ മുന്നോട്ട് പോകുന്ന ചിത്രം ആദ്യ പകുതി കഴിയുന്നതോടെ ത്രില്ലർ മൂഡിലേക്ക് മാറുന്നു. ചെറിയ ബഡ്‌ജറ്റിൽ കൂടുതലും പുതുമുഖങ്ങളെ വെച്ച് ചെയ്തതിന്റെ ചില പ്രശ്നങ്ങൾ ഉണ്ടെങ്കിലും ശ്രീജിത്ത്‌ രവി, അബു സലിം, സൂര്യ കൃഷ്, ഇനിയ തുടങ്ങിയവരുടെ പെർഫോമൻസ് സിനിമയെ രക്ഷപ്പെടുത്തി എടുക്കുന്നുണ്ട്.

മേക്കിങ്ങും ബാക്ക്ഗ്രൗണ്ട് സ്കോറും ചിത്രത്തെ തരക്കേടില്ലാത്ത അനുഭവമാക്കി മാറ്റുന്നു. സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ചിത്രത്തിന് ലഭിക്കുന്നത്. പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.പി ആർ ഒ എം കെ ഷെജിൻ.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *