ശ്രീനാഥ് ഭാസി നായകനായി, ഇന്ദ്രൻസ്,ബാബു രാജ്, ബിബിൻ ജോർജ്, കിച്ചു ടെല്ലസ് , സൂര്യകൃഷ്,സുധീർ കരമന, സുധീർ ( ഡ്രാക്കുളഫെയിം ) അലൻസിയർ,റോഷൻ ബഷീർ, സാദിഖ്,മാർട്ടിൻ മുരുകൻ,സോഹൻ സീനുലാൽ,യാമിസോന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എ ബി ബിനിൽ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊങ്കാല.
ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈന്മെന്റ്,ദിയാ ക്രിയേഷനും ചേർന്ന് ചിത്രം നിർമ്മിക്കുന്നു. നിർമാതാക്കൾ-ഡോണ തോമസ്, ശ്രീനാഥ്ഭാസി ,കെ. ജി. എഫ് സ്റ്റുഡിയോ, അനിൽ പിള്ള, പ്രജിത രാജേന്ദ്രൻ, ജിയോ ജെയിംസ്, എന്നിവർ ആണ്. ഛായാഗ്രഹണം :തരുൺ ഭാസ്കരൻ.എഡിറ്റർ: കപിൽകൃഷ്ണ,സംഗീതം : രഞ്ജിൻ രാജ്.പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ. രണ്ടായിരം കാലഘട്ടത്തിൽ വൈപ്പിൻ മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കി പറയുന്ന ചിത്രമാണിത്.ആക്ഷൻ കോമഡി ത്രില്ലർ ശ്രേണിയിൽ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബർ അവസാനവാരം വൈപ്പിൻ,ചെറായി പരിസരപ്രദേശങ്ങളിൽ ആരംഭിക്കുന്നു. പി ആർ ഒ എം കെ ഷെജിൻ.