താര ദമ്പതികളായ ദിലീപും, കാവ്യ മാധവനും ശബരി സെൻട്രൽ സ്കൂൾ വാർഷികാഘോഷത്തിൽ അതിഥികളായി എത്തിയതായിരുന്നു. ജീവിതത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് സൂചിപ്പിച്ചായിരുന്നു ദിലീപ് പ്രസംഗം തുടങ്ങിയത്.
“കുറേ വർഷങ്ങൾക്കു ശേഷമാണ് ഞാൻ ഇങ്ങനെ വലിയൊരു വേദിയിൽ സംസാരിക്കുന്നത്. ഞാൻ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളും അതിന്റെ കാരണങ്ങളുമൊക്കെ നിങ്ങൾക്കെല്ലാവർക്കും അറിയാം. പക്ഷേ അതിനെക്കുറിച്ചൊന്നും എനിക്ക് ഇവിടെ സംസാരിക്കാനുള്ള അവകാശമില്ല. പിന്നീടൊരിക്കൽ അതിനെക്കുറിച്ച് എന്റെ പ്രിയപ്പെട്ടവരോടു സംസാരിക്കുന്നതാണ്.”
ആശംസ പ്രസംഗത്തിനിടെയാണ് ദിലീപ് ഭാര്യ കാവ്യയ്ക്ക് ഒരു ‘പണി’ കൊടുത്തത്. ‘ഞാൻ അധികം നീട്ടുന്നില്ല ഇതിനു ശേഷം കാവ്യയ്ക്ക് സംസാരിക്കണം. കാവ്യയാണെങ്കിൽ ഒരുപാട് സംസാരിക്കണം, പാട്ട് പാടണം എന്നൊക്കെ പറഞ്ഞാണ് വന്നത്. ഇവിടെ സർ ‘കുചേല വൃത്തത്തിലെ രണ്ടു വരികൾ പാടിയപ്പോൾ ശോ ഞാനത് പാടാൻ ഉദ്ദേശിച്ചതാണ്’ എന്നൊക്കെ പറഞ്ഞ് ആവേശത്തിൽ ഇരിക്കുകയാണ് കക്ഷി. അപ്പോൾ കാവ്യയും രണ്ടു വാക്കുകൾ സംസാരിക്കുന്നതാണ്,’ എന്ന് ദിലീപ് ഹാസ്യരൂപേണ പറഞ്ഞു.
‘സ്കൂളിൽ വെറുതെ വന്നാൽ മതി, സംസാരിക്കേണ്ടി വരില്ല എന്നുപറഞ്ഞ് കൊണ്ടുവന്നിട്ട് ഒടുവിൽ പാര പണിഞ്ഞു.’ പണ്ടൊക്കെ പ്രസംഗിക്കുമ്പോൾ എന്തെങ്കിലും പറഞ്ഞു പോകാമായിരുന്നു. പക്ഷേ ഇപ്പോൾ എന്തു പറഞ്ഞാലും അത് ട്രോൾ ആയി മാറും. അതുകൊണ്ടു മിണ്ടാതെ ഇരിക്കുന്നതാണ് നല്ലതെന്നാണ് ദിലീപിൻ്റെ തമാശക്ക് മറുപടിയായി കാവ്യ വേദിയിൽ പറഞ്ഞത്.