കരൾ രോഗത്തെ തുടർന്ന് അന്തരിച്ച അവതാരകയും നടിയുമായ സുബി സുരേഷിൻ്റെ ചിതയുടെ മുന്നിൽ പൊട്ടിക്കരഞ്ഞ് പ്രതിശ്രുത വരൻ രാഹുൽ. ചേരാനല്ലൂർ ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കുമ്പോൾ പ്രിയതമയുടെ ചിത കത്തിയമരുന്നത് കണ്ട് ഉള്ളൂനൊന്ത് കരയുകയായിരുന്നു സുബിയുടെ സ്വന്തം രാഹുൽ.
‘ഞാൻ കള്ളം പറയുകയല്ല‘ എന്ന് പറഞ്ഞ് സുബി കാണിച്ച രാഹുലിൻ്റെ ചിത്രവും, മുഖവും മലയാളികൾ മറനിട്ടുണ്ടാവില്ല. തന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞൊരാൾ തൻ്റെ പുറകെ കൂടിയിട്ടുണ്ട് എന്ന് പറഞ്ഞ് സുബി രാഹുലിനെ മാധ്യമങ്ങൾക്ക് മുമ്പിൽ പരിചയപെടുത്തിയിരുന്നു. ഇന്ന് സുബിയുടെ വിടവാങ്ങലിൽ തൻ്റെ പ്രണയിനിക്ക് വേണ്ടി എല്ലാം ഓടി നടന്ന് ചെയ്തത് രഹുലാണ്. ഇരുവരുടെയും കല്യാണം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് സുബിയുടെ വിയോഗം.
രാജഗിരി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിന്ന മൃതദേഹം രാവിലെ എട്ട് മണിയോടെയാണ് കൂനമ്മാവിലുള്ള സുബിയുടെ വീട്ടിലെത്തിച്ചത്. തുടർന്ന് വീട്ടിലും, വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിലും പൊതുദർശനത്തിനു വച്ചതിനു ശേഷമാണ് സംസ്കാരത്തിനായി ചേരാനല്ലൂർ ശ്മശാനത്തിലേക്ക് കൊണ്ടുപോയത്. വൈകിട്ട് നാലു മണിയോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി.
ആരാധകരും ടെലിവിഷൻ സീരിയൽ രംഗത്തെ സഹപ്രവർത്തകരും ഉൾപ്പെടെ നിരവധിപ്പേർ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുകയും സുബിയുടെ വേർപാടിൽ അനുശോചനം അറിയിക്കുകയും ചെയ്തു.