ചലചിത്ര താരം ധർമജൻ ബോൾഗാട്ടിയുടെ അമ്മ അന്തരിച്ചു. പെട്ടെന്നുണ്ടായ ശ്വാസം മുട്ടലാണ് മരണകാരണം. ആശപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അന്ത്യം സംഭവിച്ചത്. 85 വയസായിരുന്നു. ധർമജൻ തൻ്റെ പ്രിയങ്കരിയായ സുഹൃത്ത്, നടി സുബി സുരേഷിൻ്റെ അകാല വിയോഗത്തിൽ മനംനൊന്തിരിക്കുന്നതിനിടെയാണ് അമ്മയുടെ വിയോഗം. സുബിയുടെ മരണാനന്തര ചടങ്ങുകളിൽ ധർമജൻ പങ്കെടുത്തിരുന്നു. ഒരു ഷോയിൽ പങ്കെടുക്കുന്നതിനായി കൊല്ലത്തിന് പോയിരുന്ന ധർമജൻ, അമ്മയുടെ മരണവാർത്ത അറിഞ്ഞതിനു പിന്നാലെ കൊല്ലത്തുനിന്നും തിരിച്ചെത്തി.

മൃതുദ്ദേഹം ഇടപ്പള്ളി എം. എ. ജെ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ധർമജൻ്റെ സുഹൃത്തുക്കളായ രമേശ് പിഷാരടി, ഷാജോൺ തുടങ്ങിയവർ വിവരമറിഞ്ഞ് ആശുപത്രിയിൽ എത്തിച്ചേർന്നു. സംസ്‌കാരം നാളെ വൈകിട്ട് മൂന്ന് മണിക്ക് ചേരാനെല്ലൂര്‍ ശ്മശാനത്തില്‍ വെച്ച് നടക്കും.
മക്കൾ; ധര്‍മ്മജന്‍, ബാഹുലേയന്‍.
മരുമക്കള്‍; സുനന്ദ, അനുജ.
പേരക്കുട്ടികള്‍; അനുജ, അക്ഷയ്, അഭിജിത്, വൈഗ, വേദ.
കൂടുതൽവായിക്കുവാൻ:
ആയിരങ്ങളെ സാക്ഷിയാക്കി സുബി സുരേഷ് വിടവാങ്ങി- കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.
“എൻ്റെ അമ്മയിപ്പോൾ സുഖമായി ഉറങ്ങുകയാണ്”- പൊട്ടിക്കരഞ്ഞ് ധർമജൻ. - Abrapali അബ്രപാളി Cinema News, Interviews, Reviews, Movie Releas
[…] സുഹൃത്തിന് പിന്നാലെ അമ്മയും വിട വാങ്… […]