റിലീസിന് മുന്നേ തന്നെ 400 കോടി കളക്ഷൻ നേടുന്ന ആദ്യ തമിഴ് ചിത്രമായി മാറിയിരിക്കുകയാണ് ദളപതി വിജയുടെ ലിയോ. വിക്രമിന് ശേഷം സംവിധായകൻ ലോകേഷ് കനകരാജ്, ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിൽ നിന്നുള്ള പ്രമുഖരായ നടന്മാരെ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഒരു ഗ്യാങ്സ്റ്റർ യൂണിവേഴ്സ് ചിത്രമാണ് ദളപതി വിജയ് നായകനാകുന്ന ലിയോ.
ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയിലെ ഈ വർഷത്തെ ഏറ്റവും വലിയ സെൻസേഷനൽ ആയ ചിത്രമാണ് ലിയോ എന്ന് നിർമ്മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. ബോളിവുഡ് നടൻ സഞ്ജയ് ദത്തിന്റെ പ്രതിനായക വേഷം ലിയോയ്ക്ക് കൂടുതൽ ഹൈപ്പ് നൽകുന്നുണ്ട്.
2023 ഒക്ടോബറിൽ റിലീസ് ആകാൻ പോകുന്ന ലിയോ ഒരു വലിയ പാൻ ഇന്ത്യൻ റിലീസ് കൂടെ ആയിരിക്കും. സിനിമയുടെ ഓരോ ഫ്രെയിമും പൊതുജനങ്ങൾക്ക് വിധി നിർണയിക്കുന്നതിനപ്പുറം ആണെന്ന് സംഘാടകർ പറയുന്നു. സാറ്റ്ലൈറ്റ്, ഡിജിറ്റൽ, മ്യൂസിക്, തിയേറ്റർ റൈറ്റ്സ് വിൽപ്പനയിലൂടെ റിലീസിന് മുമ്പ് 400 കോടി രൂപ കിട്ടുന്ന ആദ്യ തമിഴ് ചിത്രമായി ലിയോ മാറി.
ലിയോയുടെ ഡിജിറ്റൽ അവകാശം 120 കോടി രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ലിയോയ്ക്ക് വേണ്ടി സെറ്റ് മാക്സും ഗോൾഡ് മൈൻസും തമ്മിൽ തർക്കം നടന്നുകൊണ്ടിരിക്കുകയാണ്. ലിയോയുടെ ഹിന്ദി ഡബ്ബിങ്ങിന് ഏകദേശം വില 30 കോടി രൂപയാണ്.ഗ്ലോബലി 175 കോടി രൂപയാണ് തിയറ്റർ അവകാശം. ഓവർസീസ് റൈറ്റ്സ് 50 കോടി രൂപയും.
AlsoRead: പാലക്കാട് സ്കൂൾ ആഘോഷത്തിൽ നടൻ ജയറാമിനൊപ്പം വേദി പങ്കിട്ട് ജയം രവി.
തമിഴ്നാട് 75 കോടി രൂപയും, കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ 35 കോടി രൂപയുമാണ് ചോദിക്കുന്നത്. ഇന്ത്യയുടെ മറ്റു പ്രദേശങ്ങളിൽ 15 കോടി രൂപയുമാണ്. ലോകേഷ് കനകരാജ് വിജയ് കോമ്പോ ഇന്ത്യൻ സിനിമ ലോകത്തിന് ലിയോയിൽ ഉള്ള പ്രതീക്ഷ ഉയർത്തുന്നു ഈ വർഷത്തെ റെക്കോർഡ് ഗ്രോസറാണ് പ്രതീക്ഷിക്കുന്നത്.
കൈതി, വിക്രം തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ തുടർച്ചയാണ് ലിയോ എന്നും, എൽ സി യുവിന്റെ ഭാഗമാണ് ലിയോഎന്നുമാണ് റൂമറുകൾ. ലിയോ ഈ വർഷം ഓഗസ്റ്റിൽ പൂർത്തിയാക്കി ഒക്ടോബർ 19ന് തിയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ അപ്ഡേറ്റുകൾക്കായി അഭ്രപാളിയിൽ തുടരുക.
കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.