Breaking
Mon. Dec 1st, 2025

കണ്ണൂർ സ്‌ക്വാഡിലെ പുതിയ ലുക്ക് പുറത്തുവിട്ട് മമ്മൂട്ടി കമ്പനി

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന നാലാമത്തെ ചിത്രമായ കണ്ണൂർ സ്ക്വാഡിലെ അദ്ദേഹത്തിന്റെ ചിത്രം കമ്പനി പുറത്തുവിട്ടു. മമ്മൂട്ടി കമ്പനി പുറത്ത് വിട്ട ഇതേ ചിത്രം തന്നെയാണ് സിനിമയുടെ ഒഫീഷ്യൽ പോസ്റ്ററിലും ഉള്ളത്.

മമ്മൂട്ടി

മമ്മൂട്ടിയുടെ പുതിയ നിയമം, ദി ഗ്രേറ്റ് ഫാദർ എന്നീ ചിത്രങ്ങൾക്ക് ചായാഗ്രഹണം നിർവഹിച്ച റോബിൻ റോസ് രാജ് ആണ് കണ്ണൂർ സ്കോഡിന്റെ സംവിധായകൻ. റോബിന്റെ ആദ്യ സംവിധാനം കൂടിയാണ് ഈ സിനിമ. പ്രധാനമായും മുംബൈയിലാണ് കണ്ണൂർ സ്കോഡിന്റെ ഷൂട്ടിംഗ് നടന്നത്.

Also Read: ദുൽഖർ പ്രൊഫഷണലാണ്, നമ്മൾ കണ്ടുപഠിക്കണം. ഇതൊരു തുടക്കം മാത്രം: അഭിലാഷ് എൻ. ചന്ദ്രൻ

മുംബൈയ്ക്ക് പുറമേ പൂനെ, കൊച്ചി, അതിരപ്പിള്ളി, വയനാട് എന്നിവിടങ്ങളിലും ഷൂട്ടിംഗ് ഉണ്ടായിരുന്നു. മമ്മൂട്ടി കമ്പനിയുടെയും ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിന്റെയും വേഫാറര്‍ ഫിലിംസിന്റെയും ബാനറിലാണ് ചിത്രം ഒരുക്കുന്നത്. മുഹമ്മദ് ഷാഫിയുടെ കഥയ്ക്ക് മുഹമ്മദ് ഷാഫിയും നടന്‍ റോണി ഡേവിഡ് രാജും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

മമ്മൂട്ടിക്ക് പുറമേ പോസ്റ്ററിൽ മറ്റു മൂന്നു പേരെയും അവതരിപ്പിച്ചിട്ടുണ്ട്. തിരക്കഥ ഒരുക്കുന്ന റോണിയും ഒരു മുഖ്യ വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്. നൻ പകൽ നേരത്ത് മയക്കം, റോഷക്ക്, കാതൽ എന്നിവയാണ് മമ്മൂട്ടി കമ്പനി നിർമ്മിച്ച മറ്റ് ചിത്രങ്ങൾ. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ ദി കോർ ആണ് പ്രേക്ഷകർ കാത്തിരിക്കുന്ന മറ്റൊരു മമ്മൂട്ടി ചിത്രം.

https://www.instagram.com/p/CpfoZVHo9LU/?igshid=YmMyMTA2M2Y=

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

മകളെ കാണണമെന്ന് ബാല. ഓടിയെത്തി അവന്തിക. മണിക്കൂറോളം സംസാരിച്ച് അച്ഛനും മകളും.

Spread the love

Related Post

3 thoughts on “കണ്ണൂർ സ്‌ക്വാഡിലെ പുതിയ ലുക്ക് പുറത്തുവിട്ട് മമ്മൂട്ടി കമ്പനി”

Leave a Reply

Your email address will not be published. Required fields are marked *