Breaking
Fri. Aug 15th, 2025

‘ത്രില്ലിങ്ങായി ‘ഹെർ സ്റ്റോറി.’ ‘തീയേറ്റർ പ്ലേയിൽ’ സ്ട്രീം ചെയ്ത് പുതിയ ചിത്രം ഹെർ സ്റ്റോറി.

മൂവിഒല സ്റ്റുടിയോസിൻ്റെ ബാനറിൽ,എസ്.കൃഷ്ണജിത്ത് നിർമിച്ച്, കെ. എസ്. കാർത്തിക്ക് സംവിധാനം ചെയ്ത ഏറ്റവും പുതിയ റൊമാൻ്റിക് ത്രില്ലെർ ചിത്രം ‘ഹെർ സ്റ്റോറി’ സ്ട്രീമിംഗ് ആരംഭിച്ചു. ഓൺലൈൻ മൂവി സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ തീയേറ്റർ പ്ലേയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

സ്ത്രീത്വത്തിന് മുൻ‌തൂക്കം നൽകി ഒരുക്കിയിട്ടുള്ള ഹെർ സ്റ്റോറി എത്തിയത് വ്യത്യസ്തയുള്ള പ്രേമേയവുമായിട്ടാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇത് അവളുടെ കഥയാണ്. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖ നടി അഞ്ജലി ദേവീയാണ്.

നഷ്ടപ്പെട്ടു പോയ സന്തോഷങ്ങളും, ജീവിതത്തിൻ്റെ താളം തെറ്റിയ നിമിഷങ്ങളും, സ്ത്രീയുടെ ജീവിതത്തെ എങ്ങനെയെല്ലാം ബാധിക്കുമെന്ന് സംവിധായകൻ കഥാപാത്രത്തിലൂടെ കാണിച്ചുതരുന്നു. മാനസികമായും ശാരീരികമായും വളരെ കരുത്തുള്ള ഒരു കഥാപാത്രത്തെയാണ് അഞ്ജലി ദേവി ഈ സിനിമയിലൂടെ നമ്മുടെ മുന്നിലേക്ക്‌ എത്തിക്കുന്നത്. പ്രണയവും വഞ്ചനയും ഉൾപ്പെടെ ജീവിതത്തിൻ്റെ പല സന്ദർഭങ്ങളിൽ കൂടിയും ഹെർ സ്റ്റോറി കടന്നുപോകുന്നു.

സുജീഷ്, അജയൻ മടക്കൽ, സോണിയ ജോസഫ്, തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന് കഥ എഴുതിയിരിക്കുന്നത് ശ്രീകുമാർ തുറവൂരാണ്.ഹുസ്സൈൻ ഛായാഗ്രഹണം ചെയ്ത ചിത്രം എഡിറ്റ് ചെയ്തത് ഹരി മോഹൻദാസാണ്. വിഷ്ണു, പ്രഭോവ എന്നിവർ സംഗീതം നൽകിയപ്പോൾ ചിത്രത്തിൽ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് അനുഷ്ക രാജീവ്, സേതു മുതുകുളം എന്നിവരാണ്.

പ്രശ്നങ്ങളെ സഹിച്ചു കഴിയാതെ തടസ്സങ്ങളെ അഭിമുഖീകരിച്ച് മുന്നോട്ടു പോവേണ്ടവരാണ് ആധുനിക സ്ത്രീ സമൂഹം എന്ന് സംവിധായകൻ ചൂണ്ടിക്കാട്ടുന്നു. തീയേറ്റർ പ്ലേയിലൂടെ ചിത്രം സ്ട്രീമിംഗ് തുടരുന്നു.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *