നാല് പതിറ്റാണ്ട് മലയാളിയെ പൊട്ടിച്ചിരിപ്പിച്ച മാമുക്കോയ (77) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു മരണം.
ഫുട്ബോള്‍ മല്‍സരം ഉദ്ഘാടനച്ചടങ്ങിനിടെ ഹൃദയാഘാതമുണ്ടായതിന് പിന്നാലെയാണ് മരണം. കോഴിക്കോട്ടെ ആശുപത്രിയില്‍ തിങ്കളാഴ്ച മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. കേരള സർക്കാറിന്‍റെ പ്രഥമ ഹാസ്യാഭിനയ പുരസ്കാര ജേതാവായിരുന്നു. 1979ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത ജനനം 1946 ജൂലൈ അഞ്ചിന്.

‘അന്യരുടെ ഭൂമി’ (1979) ആദ്യചിത്രം, രണ്ടു തവണ സംസ്ഥാന പുരസ്കാരം നേടി. കല്ലായിയിലെ കൂപ്പില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ നാടകങ്ങളില്‍ അഭിനയിച്ചു. പ്രധാന സിനിമകള്‍: വടക്കുനോക്കിയന്ത്രം, സന്ദേശം,നാടോടിക്കാറ്റ്, ഇരുപതാം നൂറ്റാണ്ട്, പട്ടണപ്രവേശം, ഹിസ് ഹൈനസ് അബ്ദുള്ള, തലയണമന്ത്രം, പെരുമഴക്കാലം, ഇന്നത്തെ ചിന്താവിഷയം. നിലമ്പൂർ ബാലൻ, വാസു പ്രദീപ്, കുഞ്ഞാണ്ടി തുടങ്ങിയവരുടെയെല്ലാം കൂടെ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന് അവരുമായുള്ള സൗഹൃദം സിനിമയിലേക്കുള്ള വഴികാട്ടിയായി.‘അന്യരുടെ ഭൂമി’ (1979) ആദ്യചിത്രം, രണ്ടു തവണ സംസ്ഥാന പുരസ്കാരം നേടി. കല്ലായിയിലെ കൂപ്പില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ നാടകങ്ങളില്‍ അഭിനയിച്ചു. പ്രധാന സിനിമകള്‍: വടക്കുനോക്കിയന്ത്രം, സന്ദേശം,നാടോടിക്കാറ്റ്, ഇരുപതാം നൂറ്റാണ്ട്, പട്ടണപ്രവേശം, ഹിസ് ഹൈനസ് അബ്ദുള്ള, തലയണമന്ത്രം, പെരുമഴക്കാലം, ഇന്നത്തെ ചിന്താവിഷയം. നിലമ്പൂർ ബാലൻ, വാസു പ്രദീപ്, കുഞ്ഞാണ്ടി തുടങ്ങിയവരുടെയെല്ലാം കൂടെ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന് അവരുമായുള്ള സൗഹൃദം സിനിമയിലേക്കുള്ള വഴികാട്ടിയായി.
ഭാര്യ: സുഹ്റ. മക്കൾ: നിസാർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ്.