ആദ്യദിനം തങ്ങളുടെ ചിത്രത്തിന് പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടുക എന്നതാണ് ഇപ്പോള്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ നേരിടുന്ന പ്രതിസന്ധി. അതിന് സാധിച്ചാല്‍ പകുതി ജയിച്ചു എന്നാണ് ഇന്‍ഡസ്ട്രി വിലയിരുത്തുന്നത്. സമീപകാല മലയാള റിലീസുകളില്‍ അത്തരത്തില്‍ പ്രതീക്ഷ പകരുന്ന ഒരു ചിത്രം ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ തിയറ്ററുകളിലെത്തി.
Read: കുഞ്ചാക്കോ ബോബൻ ചിത്രം ‘പദ്മിനി’യിലെ രണ്ടാമത്തെ ഗാനമായ ‘ആൽമര കാക്ക’ പുറത്തിറങ്ങി.
ദിലീപിനെ നായകനാക്കി റാഫി രചനയും സംവിധാനവും നിര്‍വ്വഹിച്ച വോയ്സ് ഓഫ് സത്യനാഥനാണ് ആ ചിത്രം.ജൂലൈ 28 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ദിനം പോസിറ്റീവ് അഭിപ്രായങ്ങളാണ് ഏറിയപങ്കും ലഭിച്ചത്. ഇത് കളക്ഷനില്‍ പ്രതിഫലിച്ചതോടെ ആദ്യ വാരാന്ത്യത്തില്‍ ചിത്രം നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിക്കുന്ന ചിത്രങ്ങള്‍ക്ക് ആദ്യ വാരാന്ത്യത്തില്‍ ലഭിക്കുന്ന കളക്ഷന്‍ പാറ്റേണില്‍ തന്നെയാണ് സത്യനാഥന്‍റെ കളക്ഷനും വന്നിരിക്കുന്നത്. റിലീസ് ദിനമായ വെള്ളിയാഴ്ചയേക്കാള്‍ കൂടുതല്‍ കളക്ഷന്‍ ശനിയാഴ്ചയും ശനിയാഴ്ചയേക്കാള്‍ അധികം കളക്ഷന്‍ ഞായറാഴ്ചയും ലഭിച്ചു.
Read: ‘എ’ സർട്ടിഫിക്കറ്റ് നേടി അക്ഷയ് കുമാർ ചിത്രം; റിലീസ് തീയതി പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച 1.8 കോടി ആയിരുന്നു കളക്ഷനെങ്കില്‍ ശനിയാഴ്ച 2.05 കോടിയും ഞായറാഴ്ച 2.55 കോടിയും നേടി. ആകെ 6.40 കോടി. ഇത് കേരളത്തിലെ മാത്രം കണക്കാണ്. കേരളമൊഴികെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ റിലീസ് കേന്ദ്രങ്ങളില്‍ നിന്ന് 40 ലക്ഷവും ചിത്രം നേടിയതായി ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നു. അങ്ങനെ ഇന്ത്യയില്‍ നിന്ന് ചിത്രം ആദ്യ വാരാന്ത്യം നേടിയിരിക്കുന്നത് 6.80 കോടിയാണ്. മലയാളത്തില്‍ നിന്ന് അധികം എതിരാളികള്‍ ഇല്ലാത്തതിനാല്‍ തന്നെ ചിത്രം മുന്നോട്ടുള്ള ദിനങ്ങളിലും ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കുമെന്നാണ് സിനിമാലോകത്തിന്‍ങറെ വിലയിരുത്തല്‍.
Read: ‘ബാർബി’ സംവിധായക ഗ്രേറ്റ്ക്ക് എ.ഡി.എച്ച്.ഡി രോഗാവസ്ഥ; എന്താണ് എ.ഡി.എച്ച്.ഡി?
ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദ്ദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആന്റണി, രമേശ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണ നന്ദകുമാർ, സ്മിനു സിജോ, അംബിക മോഹൻ, അതിഥി താരമായി അനുശ്രീ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബാദുഷ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്ഷൻസിന്‍റെയും ബാനറിൽ എൻ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക