ബോളിവുഡ് താരം അക്ഷയ് കുമാർ നായകനായ ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ്. U/A സർട്ടിഫിക്കറ്റിനായി നിർമാതാക്കൾ ശ്രമിച്ചുവെങ്കിലും അവസാന നിമിഷം വരെയും ആ ശ്രമം വിഫലമായതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. റിലീസ് തിയതിക്ക് 10 ദിവസങ്ങൾ ശേഷിക്കെയാണ് ചിത്രം സെൻസർ ചെയ്തത്. അമിത് റായ് സംവിധാനം നിർവഹിച്ച ‘OMG 2’ ആണ് ഇത്തരത്തിൽ സെൻസർ ചെയ്യപ്പെട്ടത്ചിത്രത്തിന് കട്ടുകൾ ഇല്ലെങ്കിലും, ചില മാറ്റങ്ങൾ വരുത്തണമെന്ന് സെൻസർ ബോർഡ് നിർദേശമുണ്ട് എന്ന് ‘പിങ്ക് വില്ല’ റിപ്പോർട്ടിൽ പരാമർശമുണ്ട്.
ALSO READ: ‘ബാർബി’ സംവിധായക ഗ്രേറ്റ്ക്ക് എ.ഡി.എച്ച്.ഡി രോഗാവസ്ഥ; എന്താണ് എ.ഡി.എച്ച്.ഡി?
സെൻസർ ബോർഡ് അംഗങ്ങളുമായി ചർച്ച ചെയ്ത ശേഷം ചില സീനുകൾ, ഡയലോഗുകൾ, കഥാപാത്രങ്ങൾ എന്നിവയ്ക്ക് മാറ്റം വരുത്തി റിലീസ് മാറ്റിവയ്ക്കും എന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഓഗസ്റ്റ് 11ന് തന്നെ സിനിമ റിലീസ് ചെയ്യും എന്നും ഉറപ്പായി. ഓഗസ്റ്റ് മൂന്നാണ് ട്രെയ്‌ലർ റിലീസ് ചെയ്യുന്ന ദിവസം. തകർത്തുപിടിച്ച മാർക്കറ്റിംഗ് നടത്തുകയാണ് അണിയറപ്രവർത്തകർഈ മാസം ആദ്യം, ഓ മൈ ഗോഡ് 2 സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ അവലോകനത്തിനായി വിട്ടിരുന്നു. ഇന്ത്യ ടുഡേയുടെ റിപ്പോർട്ട് അനുസരിച്ച്, ചിത്രം ‘മുൻകരുതൽ നടപടി’ എന്ന നിലയിൽ അവലോകന സമിതിക്ക് കൈമാറി.
കഴിഞ്ഞ മാസം പുറത്തിറങ്ങിയ ആദിപുരുഷിനെ തുടർന്നുണ്ടായ തിരിച്ചടി ഒഴിവാക്കാനാണ് ഈ തീരുമാനമെന്നാണ് റിപ്പോർട്ട്അക്ഷയ് കുമാർ നായകനായ 2012 OMGയുടെ തുടർച്ചയാണ് OMG 2.
ALSO READ: ‘ബാർബി’ സംവിധായക ഗ്രേറ്റ്ക്ക് എ.ഡി.എച്ച്.ഡി രോഗാവസ്ഥ; എന്താണ് എ.ഡി.എച്ച്.ഡി?
2012ലെ ചിത്രത്തിന്റെ ഭാഗമായിരുന്ന പരേഷ് റാവൽ രണ്ടാംഭാഗത്തിന്റെ ഭാഗമാകില്ല. പകരം പങ്കജ് ത്രിപാഠി ഫ്രാഞ്ചൈസിയിൽ ചേർന്നു. യാമി ഗൗതമും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ലൈഗിക വിദ്യാഭ്യാസത്തെ ചുറ്റിപ്പറ്റിയാണ് OMG 2 എന്ന് അവകാശപ്പെടുന്നു. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. OMG 2 ഓഗസ്റ്റ് 11 ന് തിയെറ്ററുകളിൽ എത്തും. സണ്ണി ഡിയോളിന്റെ ഗദർ 2, രജനികാന്ത് നായകനായ ജയിലർ എന്നിവയ്‌ക്കൊപ്പം ചിത്രം ബോക്‌സ് ഓഫീസിൽ ഏറ്റുമുട്ടും.
കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക