രണ്ടാമത്തെ ഭാര്യയുടെ ഗര്‍ഭകാലവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളുമായിട്ടാണ് ബഷീര്‍ ബഷിയും കുടുംബവും എത്താറുള്ളത്. വൈകാതെ താരകുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തുമെന്നാണ് ഏറ്റവുമൊടുവില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നത്. ഫെബ്രുവരിയിലോ മാര്‍ച്ച് മാസത്തിലോ ആയിരിക്കും കുഞ്ഞിന്റെ ജനനമെന്നാണ് വിവരം.
അതേ സമയം മഷൂറയെ കൂട്ടാതെ സിനിമയ്ക്ക് പോയതിനെ പറ്റിയാണ് താരങ്ങളിപ്പോള്‍ പറയുന്നത്. കഴിഞ്ഞ ദിവസം യൂട്യൂബ് വീഡിയോയിലൂടെ കുടുംബമൊന്നടങ്കമാണ് പ്രത്യക്ഷപ്പെട്ടത്. ലുലുമാളില്‍ സിനിമ കാണാന്‍ പോവുകയാണെന്നും ഇത്തവണ ആദ്യഭാര്യ സുഹാനയും മകള്‍ സുനൈനയും മാത്രമേ കൂടെയുള്ളുവെന്ന് ബഷീര്‍ പറയുന്നു. മഷൂറയെ ഒഴിവാക്കിയതിന്റെ കാരണവും താരം കൂട്ടിച്ചേര്‍ത്തു.
പക്ഷേ കഴിഞ്ഞ ദിവസം മഞ്ജു വാര്യരുടെ സിനിമ കണ്ടിരുന്നു. അത് കാണാന്‍ പോയപ്പോഴാണ് 4 ഡിഎക്സ് ഗര്‍ഭിണികള്‍ക്ക് പറ്റില്ലെന്ന് അറിഞ്ഞത്. അതിനെ പറ്റി കൂടുതലായി അന്വേഷിച്ചപ്പോഴാണ് വിവരങ്ങള്‍ അറിഞ്ഞത്. അങ്ങനെ മഷൂറയെയും മകന്‍ സൈഗുവിനെയും ദാദിയുടെ വീട്ടിലാക്കിയതിന് ശേഷം സിനിമയ്ക്ക് പോകാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. തനിക്ക് വരാന്‍ പറ്റില്ലെന്ന് അറിഞ്ഞതോടെ ഈ സിനിമയ്ക്ക് പോകുന്നത് തന്നെ ഒഴിവാക്കിയാലോ എന്ന് എല്ലാവരും ചിന്തിച്ചിരുന്നു.
4 ഡിഎക്സില്‍ കാണണമെന്ന ആഗ്രഹം നടക്കാതെ പോവണ്ട. നിങ്ങള്‍ പോയി വന്നിട്ട് എക്സ്പീരിയന്‍സ് പറഞ്ഞാല്‍ മതിയെന്നാണ് മഷു പറഞ്ഞത്. ഇനിയിപ്പോള്‍ മഷൂറയുടെ കുഞ്ഞ് വന്നാല്‍ ഞാനും കുഞ്ഞും വീട്ടിലിരുന്നോളാമെന്നും അപ്പോള്‍ നിങ്ങള്‍ക്ക് പോവാലോന്ന് സോനു പറഞ്ഞതായിട്ടും മഷൂറ കൂട്ടിച്ചേര്‍ത്തു.
ആദ്യം സിനിമ ഇങ്ങനെ കാണുന്നതിന്റെ ഭയങ്കര എക്സൈറ്റ്‌മെന്റിലായിരുന്നു. എന്നാല്‍ സിനിമ ആസ്വദിച്ച് കാണുന്നതിന് ഇടയില്‍ ആരോ എടുത്തിട്ട് കുലുക്കുന്ന പോലെ തോന്നി. കുറച്ച് കഴിയുമ്പോള്‍ തലയൊക്കെ എന്തോ പോലെയാവും. ഇത് എന്റെ അഭിപ്രായമാണ്. ഇയാളെന്താണ് പറയുന്നതെന്ന് ചിലര്‍ക്കൊക്കെ തോന്നിയേക്കാം. ഇനി ഇതുപോലെയൊരു അനുഭവം ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ബഷീര്‍ പറഞ്ഞത്.