പെട്ടെന്നുണ്ടായ ശ്വാസം മുട്ടലിനെ തുടർന്ന് ചലചിത്ര താരം ധർമജൻ ബോൾഗാട്ടിയുടെ അമ്മ മരണമടഞ്ഞു. ആശപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അന്ത്യം സംഭവിച്ചത്. 85 വയസായിരുന്നു. ഇടപള്ളി എം. എ. ജെ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പിന്നിട് വീട്ടിലേക്ക് മാറ്റി. സംസ്‌കാരം വൈകിട്ട് മൂന്ന് മണിക്ക് ചേരാനല്ലൂര്‍ ശ്മശാനത്തില്‍ വെച്ച് നടക്കും. ധർമജൻ്റെ ആത്മസുഹൃത്തുക്കളായ രമേശ് പിഷാരടി, ഷാജോൺ, ബാദുഷ തുടങ്ങിയവർ വിവരമറിഞ്ഞ് ആശുപത്രിയിലേക്കും തുടർന്ന് വീട്ടിലേക്കും എത്തിച്ചേർന്നു.

ഇവരാണ് അമ്മയുടെ മൃതുദ്ദേഹം ആശുപത്രിയിൽ നിന്നും ഏറ്റുവാങ്ങിയത്.ഒരു ഷോയിൽ പങ്കെടുക്കുന്നതിനായി കൊല്ലത്തിന് പോയ ധർമജൻ, അമ്മയുടെ മരണവാർത്ത അറിഞ്ഞതിനു പിന്നാലെ കൊല്ലത്തുനിന്നും തിരിച്ചെത്തി.

തൻ്റെ പ്രിയങ്കരിയായ സുഹൃത്ത്, നടി സുബി സുരേഷിൻ്റെ അകാല വിയോഗത്തിൽ വിഷമിച്ചിരികുമ്പോഴാണ് അമ്മയുടെ വിയോഗം. അമ്മയുടെ മൃതദേഹത്തെ കെട്ടിപ്പിടിച്ച് നെഞ്ചുപ്പൊട്ടി കരയുകയായിരുന്നു ധർമജൻ. സുബിയുടെ മരണാനന്തര ചടങ്ങുകളിലും ധർമജൻ പങ്കെടുത്തിരുന്നു.
സുഹൃത്തിന് പിന്നാലെ അമ്മയും വിട വാങ്ങി-ധർമജൻ ബോൾഗാട്ടിയുടെ അമ്മ അന്തരിച്ചു.