മോളിവുഡിൽ പാൻ ഇന്ത്യ ലെവൽ അറിയപ്പെടുന്ന ഒരു നടനും, സംവിധായകനും ആണ് പൃഥ്വിരാജ്. പ്രമുഖ നടൻ സുകുമാരൻ്റെയും മല്ലികാ സുകുമാരൻ്റെയും രണ്ടാമത്തെ മകനാണ് പൃഥ്വിരാജ്. ഒരുപാട് വിമർശനങ്ങൾ ആദ്യകാലങ്ങളിൽ നേരിട്ട ഒരു നടൻ കൂടിയാണ് പൃഥ്വിരാജ്. കഴിവില്ലാത്തവൻ അഹങ്കാരി അങ്ങനെ ഒരുപാട് വിമർശനങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതിനെ എല്ലാം അതിജീവിച്ച് ഇന്ന് താരം സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ന് മലയാളത്തിലെ ഏറെ തിരക്കുള്ള നായകനും സംവിധായകനും കൂടിയാണ് പൃഥ്വിരാജ്.
ALSO READ: മകൾക്കൊപ്പം സിപ്പ് ലൈന്‍ ചെയ്ത് ടൊവിനോ
തൻ്റെ ആദ്യ സിനിമാ സംവിധാന സംരംഭമായ ലൂസിഫർ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാളത്തിലേക്കുള്ള സാന്നിധ്യം അറിയിച്ച കരുത്തുറ്റ ഒരു സംവിധായകൻ കൂടിയാണ് പൃഥ്വിരാജ്. പൃഥ്വിരാജ് വിവാഹം ചെയ്തിരിക്കുന്നത് സുപ്രിയ മേനോനെയാണ്. അയാം വിത്ത് ധന്യ വർമ്മ എന്ന യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിനിടെ സുപ്രിയ തങ്ങളുടെ വിവാഹ ജീവിതത്തിലുള്ള കാര്യങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ്. എല്ലാ ദമ്പതിമാർക്കും ഇടയിലും ഉണ്ടാകുന്നതുപോലെ തന്നെ അഭിപ്രായ ഭിന്നതകൾ ഞങ്ങൾ തമ്മിലുണ്ടാകാറുണ്ട് എന്നാണ് പറഞ്ഞത്. പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് ബന്ധം വേർപ്പെടുത്തുകയല്ല വേണ്ടതെന്നും സുപ്രിയ പറഞ്ഞു.സുപ്രിയ ജോലിയുടെ കാര്യത്തിൽ പൃഥ്വിരാജിനെ കാണുന്നത് സീനിയർ ആയിട്ടാണെന്ന് പറഞ്ഞു. കൂടാതെ ഇവരുടെ കമ്പനി 50-50 പാർട്ണർഷിപ്പിൽ ആണെന്നും പറഞ്ഞു. രണ്ടുപേരും ഒരേ പ്രൊഫഷനിൽ ആയതുകൊണ്ട് തന്നെ അഭിപ്രായവ്യത്യാസങ്ങൾ കൂടുതലാണെന്നും എന്നാൽ അതൊക്കെ ഞങ്ങൾക്കിടയിൽ വെച്ച് തന്നെ പരിഹരിക്കാറാണെന്നും സുപ്രിയ പറഞ്ഞു. സംഘർഷങ്ങൾ ഇല്ലാതാക്കുന്നതിനേക്കാൾ അതിന് എങ്ങനെ പരിഹാരം കണ്ടെത്തുക എന്നതാണ് താൻ ചെയ്യുക എന്നാണ് സുപ്രിയ പറയുന്നത്.
പ്രശ്നങ്ങൾ പരിഹരിക്കാൻ പറ്റാറില്ല അതുകാരണം എന്നാൽ ആ ബന്ധം വേണ്ടെന്നു വയ്ക്കുകയല്ല ചെയ്യേണ്ടതെന്നും പറഞ്ഞു. സിനിമയുടെ കാര്യത്തിൽ തന്നെക്കാളും എക്സ്പീരിയൻസ് പ്രിഥ്വിക്കാണെന്നും അതുകൊണ്ടുതന്നെ തൻ്റെ സീനിയർ ആണ് ആ രംഗത്ത് പൃഥ്വി. ഇവരുടെ കമ്പനി 2017 ലാണ് തുടങ്ങിയത്. അതുകൊണ്ടുതന്നെ അഞ്ചുവർഷത്തെ പരിചയം മാത്രമേ ഇതിൽ സുപ്രിയക്ക് ഉള്ളൂ. എന്നാൽ പത്രപ്രവർത്തനരംഗത്ത് താനാണ് വലിയ ആൾ എന്ന് പൃഥ്വിരാജ് പറയുകയാണെങ്കിൽ താൻ ഒരിക്കലും അതിന് സമ്മതിക്കില്ലെന്നും സുപ്രിയ പറഞ്ഞു.കാരണം ആ രംഗത്ത് കൂടുതൽ അനുഭവവും അറിവും തനിക്കാനുള്ളത് എന്നാണ് സുപ്രിയ പറഞ്ഞത്. ഓരോ ജോലിയിലും എക്സ്പീരിയൻസ് കൂടുതൽ ഉള്ളതനുസരിച്ച് അവർക്ക് ആ ജോലിയിൽ അറിവും അനുഭവവും കൂടുതൽ ഉണ്ടാകുമെന്നു സുപ്രിയ പറഞ്ഞു.
കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക