Breaking
Thu. Jul 31st, 2025

മകൾക്കൊപ്പം സിപ്പ് ലൈന്‍ ചെയ്ത് ടൊവിനോ

നടന്‍ ടൊവിനോ തോമസ് മകള്‍ ഇസ്സയ്ക്കൊപ്പം സിപ്പ് ലൈന്‍ ചെയ്യുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പൊൾ ട്രെൻഡിങ്. ആഫ്രിക്കന്‍ ട്രിപ്പിലാണ് ടൊവിനോ. ബംജി ജമ്പിംഗ് വീഡിയോ ചിത്രങ്ങളുമടക്കം ട്രിപ്പിന്റെ വിശേഷങ്ങളെല്ലാം ടൊവിനോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

https://www.instagram.com/reel/CrAMWNLs7-Y/?igshid=YmMyMTA2M2Y=

മകള്‍ക്കൊപ്പമുള്ള താരത്തിന്റെ സാഹസിക വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.മകള്‍ ഇസ്സയ്ക്കൊപ്പം സിപ്പ് ലൈന്‍ ചെയ്യുകയാണ് താരം. ഈ വീഡിയോയ്ക്കൊപ്പം ഒരു കുറിപ്പും ടൊവിനോ പങ്കുവെച്ചിട്ടുണ്ട്. മകള്‍ ഇസ്സ ആണ് തന്റെ സാഹസികതകള്‍ക്കെല്ലാം ഒപ്പം കൂടുന്ന ആള് എന്നാണ് ടൊവിനോ കുറിച്ചിരിക്കുന്നത്.”ഇസ്സ ജനിച്ചപ്പോള്‍ ആദ്യമായി അവളെ എടുക്കുന്നത് ഞാനായിരിക്കണമെന്ന് എനിക്ക് ഒരു നിര്‍ബന്ധമുണ്ടായിരുന്നു. അതുപോലെ അവളുടെ ഏതൊരു കാര്യത്തിന്റെ തുടക്കം എനിക്കൊപ്പം ആകണമെന്നും ഞാന്‍ ആഗ്രഹിച്ചു. ഭയത്തെ ചിരി കൊണ്ട് മറികടന്ന് അങ്ങനെ മറ്റൊരു പുതിയ കാര്യം അവള്‍ക്കൊപ്പം ചെയ്തു.”

ALSO READ: വീണ്ടും റോക്കി ഭായ് അവതരിക്കുന്നു; കെ.ജി.എഫ് 3 യുടെ സൂചനകൾ പുറത്ത് വിട്ട് പ്രൊഡക്ഷൻ കമ്പനി.

”എന്റെ ഏറ്റവും പ്രിയപ്പെട്ടവള്‍ക്കൊപ്പം പുതിയ സാഹസിക യാത്രകള്‍ക്കായി കാത്തിരിക്കുന്നു” എന്നാണ് ടൊവിനോ കുറിച്ചിരിക്കുന്നത്. സഹപ്രവര്‍ത്തകരായ ബേസില്‍ ജോസഫ്, രമേഷ് പിഷാരടി, സിത്താര എന്നിവര്‍ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.അതേസമയം, മൂന്ന് വമ്പന്‍ ചിത്രങ്ങളാണ് ടൊവിനോയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. അതില്‍ ആദ്യത്തേത് ‘നീലവെളിച്ചം’ ആണ്. ഏപ്രില്‍ 20ന് തിയേറ്ററുകളിലെത്തും. ജൂഡ് ആന്തണി ഒരുക്കുന്ന ‘2018’ സിനിമ ഏപ്രില്‍ 21ന് എത്തും. ‘അജയന്റെ രണ്ടാം മോഷണം’ താരത്തിന്റെ വരാനിരിക്കുന്ന ഏറ്റവും വിലിയ ചിത്രങ്ങളിലൊന്നാണ്.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *