ദളപതി വിജയിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയിലെ ഗാനം പുറത്തിറങ്ങി. വിഷ്ണു എടവൻ രചിച്ച് ദളപതി വിജയ് ആലപിച്ച ഗാനത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ ആണ്. സോണി മ്യൂസിക് എന്റർടൈൻമെന്റിന്റെ ലേബലിലാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. രണ്ടായിരം നൃത്തകർ ചുവടുവച്ച ഗാനം ഇതിനോടകം യൂട്യൂബിൽ തരംഗം സൃഷ്ടിച്ചു.
Read: അമല പോളിന്റെ സിനിമാ ജീവിതം തകര്‍ത്തത് ആര്? ധനുഷ്-അമല ഗോസിപ്പുകൾ സത്യമോ?
വിജയിന് പുറമേ സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, അർജുൻ, മൻസൂർ അലി ഖാൻ എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ലോകേഷ് കനകരാജ് തന്നെയാണ്.
Read: തീയേറ്റർ ഇളക്കി മറിക്കാൻ ഫഹദ് ഫാസിൽ; ‘ധൂമം’ വെള്ളിയാഴ്ച റിലീസ്.
ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്. സംഗീതം: അനിരുദ്ധ് രവിചന്ദർ, നിർമ്മാതാവ്: ലളിത് കുമാർ,സഹ നിർമ്മാതാവ്: ജഗദീഷ് പളനിസാമി, ബാനർ: സെവൻ സ്ക്രീൻ സ്റ്റുഡിയോ, ഛായാഗ്രഹണ സംവിധായകൻ: മനോജ് പരമഹംസ,ആക്ഷൻ: അൻപറിവ്,എഡിറ്റർ: ഫിലോമിൻ രാജ്, കലാസംവിധാനം: എൻ.സതീഷ് കുമാർ, നൃത്തസംവിധാനം: ദിനേശ്,കോസ്റ്റ്യൂം ഡിസൈനർമാർ : പല്ലവി സിംഗ്, ഏക ലഖാനി, പ്രവീൺ രാജ,
Read: ‘ലിയോ’യുടെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റർ പുറത്തുവിട്ട് ലോകേഷ്; വിജയിയുടെ പിറന്നാൾ ദിനം ആഘോഷമാക്കി ആരാധകർ.
പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, സൗണ്ട് ഡിസൈനർ: എസ് വൈ എൻ സി സിനിമ, ശബ്ദമിശ്രണം: കണ്ണൻ ഗണപത് പ്രൊഡക്ഷൻ, കൺട്രോളർ: കെടിഎസ് സ്വാമിനാഥൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: രാംകുമാർ ബാലസുബ്രഹ്മണ്യൻ,അസോസിയേറ്റ് ഡയറക്ടർ: സന്തോഷ് കൃഷ്ണൻ, സത്യ, ഇമ്മാനുവൽ പ്രകാശ്, രോഹിത് സൂര്യ,കളറിസ്റ്റ്: ഗ്ലെൻ കാസ്റ്റിഞ്ഞോ അസിസ്റ്റന്റ് കളറിസ്റ്റ്: നെസിക രാജകുമാരൻ, ഡി.ഐ :ഇജീൻ. ഒക്ടോബർ 19ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് ലിയോ എത്തും. പി ആർ ഓ പ്രതീഷ്.
കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക
Leave a Reply