‘എമ്പുരാന്’ ഓഗസ്റ്റിൽ ആരംഭം

മലയാളികൾ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘എമ്പുരാൻ‘. മലയാളത്തിലെ ബ്ലോക്ബസ്റ്ററുകളുടെ ലിസ്റ്റില് മുൻപന്തിയിലുള്ള ‘ലൂസിഫർ‘ എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗമാണ് ‘എമ്പുരാൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം.2019ല്‍ ആയിരുന്നു ലൂസിഫറിൻ്റെ റിലീസ്. സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ നിറഞ്ഞാടിയ ‘ലൂസിഫർ’ മലയാള സിനിമയുടെ തലവര മാറ്റിയ ചിത്രമാണ്. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ ആടിതിമിർത്ത ലൂസിഫറിനെ കേരളക്കര ഒന്നാകെ കൊണ്ടാടിയിരുന്നു. പൃഥ്വിരാജിന്റെ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. സംവിധാനം ചെയ്ത ആദ്യ ചിത്രം തന്നെ ബ്ലോക്ക്ബസ്റ്ററാക്കിയ പൃഥ്വിരാജ് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പൃഥ്വി ചെയ്ത ‘സയദ് മസൂദ്‘ എന്ന കഥാപാത്രത്തിനും ഏറെ ആരാധകരാണ് ഉള്ളത്.

ഇനി ഖുറേഷി അബ്രഹാമിൻ്റെ കാലം

മ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയും, മോഹൻലാൽ ഫാൻസും ആഘോഷമാക്കാറുണ്ട്. ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നതാണ് അതിനു കാരണം.

എമ്പുരാന്റെ ചിത്രീകരണം സംബന്ധിച്ച വിവരങ്ങളാണ് ഇപ്പൊൾ പുറത്തുവന്നത്. എമ്പുരാന്റെ ചിത്രീകരണം 2023 പകുതിയോടെ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.

ആറുമാസത്തോളമായി നടന്ന ലൊക്കേഷൻ ഹണ്ട് യാത്രകൾ ഉത്തരേന്ത്യയിൽ അവസാനിച്ചെന്നും, ഓ​ഗസ്റ്റിൽ ചിത്രീകരണം തുടങ്ങുമെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ. ഖുറേഷി അബ്രഹാമായിട്ടാകും മോഹന്‍ലാല്‍ രണ്ടാം ഭാഗത്തില്‍ എത്തുക എന്നാണ് വിവരം.

ലൂസിഫറിന്‍റെ ക്ളൈമാക്സിൽ ഖുറേഷി അബ്രഹാം ആയുള്ള മോഹന്‍ലാലിന്‍റെ വരവ് പ്രേക്ഷകരെ ഹരം കൊള്ളിച്ചിരുന്നു. ലൂസിഫറിലേത് പോലെ പൃഥ്വിരാജ്, മഞ്ജു വാരിയർ, ടൊവിനൊ തോമസ് തുടങ്ങിയവരും എമ്പുരാനിലും ഉണ്ടാകും.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘മലൈക്കോട്ടൈ വാലിബനില്‍‘ ആണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം.

Spread the love
2 comments

Leave a Reply

Your email address will not be published. Required fields are marked *