മലയാള സിനിമാ സംഘടനകളുടെ നിർണ്ണായക യോഗം കൊച്ചിയിൽ നടന്നു. സിനിമ റിവ്യൂകളിൽ നിയന്ത്രണം കൊണ്ടുവരാൻ യോഗത്തിൽ തീരുമാനമായി. ഡിജിറ്റൽ മാർക്കറ്റിങ് രംഗത്തുള്ളവരുടെ പട്ടിക തയ്യാറാക്കും. നിർമാതാക്കളുടെ അക്രഡിറ്റേഷൻ നിർബന്ധമാക്കാനും ആലോചനയുണ്ട്. വാർത്ത സമ്മേളനങ്ങളിലും സിനിമാ പരിപാടികളിലും ഡിജിറ്റൽ മാർക്കറ്റിങ് നടത്തുന്നവരെ നിയന്ത്രിക്കാനും ഇന്ന് ചേർന്ന യോഗം തീരുമാനിച്ചു.ഇത് സംബന്ധിച്ച് പുതിയ പ്രോട്ടോകോൾ കൊണ്ട് വരും.
ALSO READ:അനൂപ് മേനോൻ്റെ ‘ഒരു ശ്രീലങ്കൻ സുന്ദരി’ നവംബർ 3ന് തീയേറ്ററുകളിലേക്ക്
പ്രോട്ടോകോൾ തീരുമാനിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിക്കും. ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അംഗങ്ങളും ഉൾപ്പെടുന്നതാകും കമ്മിറ്റി. ഒരു മാസത്തിനകം ഇത് നടപ്പിലാക്കാനും ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായി. തിയേറ്റർ റിവ്യൂ പരിപാടികൾ കർശനമായി നിരോധിക്കാനും ഇന്നത്തെ യോഗം തീരുമാനിച്ചു.
Tag: Malayalam movie
Leave a Reply