ഉപ്പും മുളകും താരം ശിവാനിയെ കേന്ദ്ര കഥാപാത്രമാക്കി എസ്.എം.ടി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിസാമുദ്ദീൻ നാസർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റാണി. ശിവനിയോടൊപ്പം ഉപ്പും മുളകും പരമ്പരയിൽ കൂടെ തന്നെ താരമായ ബിജു സോപാനവും റാണിയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Aromal B.S with Shivani and Ranjan Dev at Rani movie Audio Launch Function

ബിജു സോപാനവും ശിവാനിയും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രവും ‘റാണി’യാണ്. കൂടാതെ പുതുമുഖ നടൻ ആരോമൽ ബി.എസ് ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നു. ചിത്രത്തിൻറെ ഓഡിയോ ലോഞ്ച് ജനശ്രദ്ധ ആകർഷിച്ചിരുന്നു. ഡിസംബർ 8നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.

ഫാമിലി എന്റർടെയ്നർ സ്വഭാവത്തിലുള്ള ചിത്രത്തിൻ്റെ കഥ മണിസ് ദിവാകറിന്റേതാണ്. ചിത്രത്തിൽ മുൻനിര അഭിനേതാക്കളായി ജയൻ ചേർത്തല, കുളപ്പുള്ളി ലീല, മഖ്ബൂൽ സൽമാൻ, കണ്ണൻ പട്ടാമ്പി, അൻസാൽ പള്ളുരുത്തി, റിയാസ് പത്താൻ, ജെൻസൻ ആലപ്പാട്ട്, കവിത ബൈജു, രഞ്ജൻ ദേവ്, ദാസേട്ടൻ കോഴിക്കോട്, ശ്രീദേവ് പുത്തേടത്ത് എന്നിവരും അഭിനയിക്കുന്നു. ബിനു ക്രിസ്റ്റഫർ, അബ്ദുൾ റഷീദ് ,മണിസ് ദിവാകർ എന്നിവരാണ് നിർമ്മാതാക്കൾ.

അരവിന്ദ് ഉണ്ണി ഛായാഗ്രഹണവും, വി.ഉണ്ണികൃഷ്ണൻ എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ പ്രമോദ് ദേവനന്ദ ആണ്. സംഗീതം: രാഹുൽരാജ് തോട്ടത്തിൽ, ബി.ജി.എം: ധനുഷ് ഹരികുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മുനീർ പൊന്നല്പ് അസോസിയേറ്റ് ഡയറക്ടർമാർ: സജിഷ് ഫ്രാൻസിസ്, ശ്രീദേവ് പുത്തേടത്ത്, അസിസ്റ്റന്റ് ഡയറക്ടർമാർ: ജോസ്വിൻ ജോൺസൻ, ആര്യൻ ഉണ്ണി, ഇബ്നു, ദിയകൃഷ്ണ, വിനീത വിശാഖ്.,ഫിനാൻസ് മാനേജർ: നൗസൽ നൗസ, ആർട്ട്: ഷിനോയ് കാവുംകോട്ട് , മേക്കപ്പ്: ഹെന്ന & ദീപിക, കോസ്റ്റ്യൂം: ദിയകൃഷ്ണ,അഖിൽ ജോൺസൻ. രണ്ടാം യൂണിറ്റ് ക്യാമറ: മുഹമ്മദ് റാഫി ലൊക്കേഷൻ മാനേജർ: ജൈസൺ കട്ടപ്പന,

സ്റ്റുഡിയോ: മാജിക് മാങ്കോ ഫിലിം സ്റ്റുഡിയോ, ഡി&എസ് മീഡിയ വർക്ക്സ്റ്റേഷൻ കൊച്ചി, വി.എഫ്.എക്സ്: ബെർലിൻ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശങ്കർ, കളറിസ്റ്റ്: അപ്പോയ്, പി.ആർ.ഒ: ഹരീഷ് എ.വി, മാർക്കറ്റിംങ് & പ്രമോഷൻസ്: ബി.സി ക്രിയേറ്റീവ്സ്, സ്റ്റിൽസ്: അംബരീഷ്. ആർ, ഡിസൈൻ: അതുൽ കോൾഡ്ബ്രൂ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

READ: പ്രശസ്ത ഗാനരചയിതാവും കവിയുമായ ശ്രീ കെ ജയകുമാർ രചന നിർവഹിക്കുന്ന ‘കൈലാസത്തിലെ അതിഥി’ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *