ശ്രീനാഥ് ഭാസി നായകനാകുന്ന “പൊങ്കാല” എന്ന ചിത്രം അവസാന ഘട്ട ചിത്രീകരണത്തിലേക്ക്. എ ബി ബിനിൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ പൂർത്തിയാകുന്നു.

ഗ്ലോബൽ പിക്ചേഴ്സ്എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഡോണ തോമസ്, ദീപു ബോസ്, അനിൽ പിള്ള എന്നിവരാണ് നിർമ്മാതാക്കൾ. ലൈൻ പ്രൊഡ്യൂസർ പ്രജിത രവീന്ദ്രൻ.ഡി ഒ പി. ജാക്സൺ ജോൺസൺ.

സംഗീതം രഞ്ജിൻ രാജ്. ശ്രീനാഥ് ഭാസി നായകനാകുന്ന ചിത്രത്തിൽ ബാബുരാജ്, കിച്ചു ടെല്ലസ്, സമ്പത്ത് റാം, അലൻസിയർ, സുധീർ കരമന, ഇന്ദ്രജിത്ത് ജഗജിത്ത്, സൂര്യ കൃഷ്, മുരുകൻ മാർട്ടിൻ, ജീമോൻ ജോർജ്, ഷെജിൻ,യാമി സോനാ, സ്മിനു സിജോ, രേണു സുന്ദർ, ശാന്തകുമാരി എന്നിവർ അഭിനയിക്കുന്നു.

വൈപ്പിൻ, ചെറായി,മുനമ്പം പരിസരപ്രദേശങ്ങളാണ് പ്രധാന ലൊക്കേഷൻ. പ്രൊഡക്ഷൻ കൺട്രോളർ സെവൻ ആട്സ് മോഹൻ, എഡിറ്റർ കപിൽ കൃഷ്ണ.ആർട്ട് ഖമർ എടക്കര. കോസ്റ്റും സൂര്യ ശേഖർ,. മേക്കപ്പ് അഖിൽ ടി രാജ്. പബ്ലിസിറ്റി ഡിസൈനർ ആർടോ കാർപ്പസ്.

കൊറിയോഗ്രഫി വിജയറാണി. സംഘട്ടനം മാഫിയ ശശി,രാജശേഖർ, പ്രഭു ജാക്കി. പി ആർ ഒ എം കെ ഷെജിൻ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

You missed