ബോട്ടോക്സ് ട്രീറ്റ്മെന്റ് ചെയ്ത് പണി വാങ്ങി ആലിയ – അമ്പരപ്പോടെ ആരാധകർ.

ബോളിവുഡിൽ ഏറെ തിരക്കുള്ള യുവ നടിയാണ് ആലിയ. ബാല്യകാലം തൊട്ട് സിനിമയിൽ സജീവമാണ് താരം. നിരവധി ചിത്രങ്ങൾ ആലിയ സമ്മാനിച്ചിട്ടുണ്ട്. വ്യത്യസ്തമായ അഭിനയ മികവുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയ നായികയാണ് ആലിയ ഭട്ട്.

ഇപ്പോൾ ഇതാ അമ്മയായതിനു ശേഷം തന്റെ പഴയ സൗന്ദര്യം വീണ്ടെടുക്കുന്നതിനായി ജിമ്മും, യോഗയും ഒക്കെ ചെയ്യുന്നത് ആലിയ പങ്കുവെച്ചിരുന്നു. എന്നാൽ ഈയിടെ താരം പുറത്ത് വിട്ട ചില ചിത്രങ്ങൾ കണ്ടു കണ്ണു തള്ളിയിരിക്കുകയാണ് ആരാധകർ.

കവിളൊക്കെ ഒട്ടി ഒരു പ്രായമായ സ്ത്രീയുടെ ലുക്കിലാണ് താരം ഇപ്പോൾ. ബോട്ടോക്സ് ട്രീറ്റ്മെന്റ് ചെയ്ത പണി പാളി എന്നാണ് പല ആരാധകരും അഭിപ്രായപ്പെടുന്നത്.

Also Read: വിവാഹമോചനത്തിനുശേഷം ആദ്യമായി സാമന്തയുടെ ചിത്രം പങ്കുവെച്ച് നാഗ ചൈതന്യ.

കവിളുകളും മൂക്കും എല്ലാം ആകെ മാറിപ്പോയെന്നും ഇപ്പോൾ കണ്ടാൽ താരത്തെ തിരിച്ചറിയുന്നില്ല എന്നുമാണ് ആരാധകർ പറയുന്നത്. കഴിഞ്ഞദിവസം സഞ്ജയ് ലീല ബെൻസാരിയുടെ ബർത്ത് ഡേ പാർട്ടിയിൽ പങ്കെടുക്കാൻ ആലിയ എത്തിയിരുന്നു.

ആലിയ ഭട്ട്

ബെൻസാലിയുടെ ‘ഗംഗുഭായ് കത്തിയവാഡി’ തുടങ്ങിയ ചിത്രങ്ങളിൽ നായികയായിരുന്നു ആലിയ. ബെൻസാരിയുടെ ഫേവറേറ്റ് നായികമാരിൽ ഒരാൾ കൂടിയാണ് ആലിയ.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Spread the love
4 comments

Leave a Reply

Your email address will not be published. Required fields are marked *